കേരളം

kerala

ETV Bharat / bharat

തബ്‌ലീഗി ജമാഅത്ത്; കേസന്വേഷണം എൻഐഎക്ക് കൈമാറുന്നതിനെ എതിർത്ത് ഡൽഹി പൊലീസ് - കേസന്വേഷണം എൻഐഎക്ക് കൈമാറുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്

കേസന്വേഷണം കൃത്യതയോടെയാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി

Delhi Police  Markaz cases  Delhi Nizamuddin markaz case  COVID-19 lockdown  Lockdown violators  COVID-19 lockdown  തബ്ലീഗി ജമാഅത്ത്  കേസന്വേഷണം എൻഐഎക്ക് കൈമാറുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്  ഡൽഹി പൊലീസ്
തബ്ലീഗി ജമാഅത്ത്; കേസന്വേഷണം എൻഐഎക്ക് കൈമാറുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്

By

Published : May 13, 2020, 8:18 PM IST

ന്യൂഡൽഹി: തബ്‌ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) കൈമാറണമെന്ന ഹൈക്കോടതിയുടെ വാദത്തെ എതിർത്ത് ഡൽഹി പൊലീസ്. അന്വേഷണം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനുപ് ജയറാം ഭംഭാനി എന്നിവരുടെ അധ്യക്ഷതയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സമർപ്പിച്ച ഹർജിയിലാണ് വാദം കേൾക്കുന്നത്. ആവശ്യം അംഗീകരിക്കുന്നതിനായി കേസുമായി ബാന്ധപ്പെട്ട വ്യവസ്ഥകളും അന്വേഷണ റിപ്പോർട്ടും രേഖാമൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കുന്നത് മെയ് 28 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് മാർച്ച് 31 നാണ് മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. രാജ്യത്ത് കൊവിഡ് 19 വ്യാപിപിക്കുന്നതിനായി മൗലാന സാദും കൂട്ടരും മനപൂർവമാണ് നിസാമുദ്ദീൻ സമ്മേളനം സംഘടിപ്പിച്ചതെന്നാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ABOUT THE AUTHOR

...view details