കേരളം

kerala

ETV Bharat / bharat

വിവാഹത്തിന് വരനെത്തിയത് പൊലീസ് വാഹനത്തിൽ; ഒരു ലോക്ക് ഡൗൺ കാഴ്‌ച - greater kailash

കൽക്കാജി പൊലീസ് സ്റ്റേഷനിലെ മേൽ ഉദ്യോഗസ്ഥനിൽ നിന്നുമുള്ള അനുമതിയോടെ, വരനെയും മാതാപിതാക്കളെയും സാമൂഹിക അകലം ഉറപ്പുവരുത്തിക്കൊണ്ട് പൊലീസ് ജിപ്‌സിയിൽ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു.

unusual entry for a bridegroom  Police helped groom to reach wedding temple  Delhi police  കൽക്കാജി പൊലീസ് സ്റ്റേഷൻ  ഡൽഹി വിവാഹം ലോക്ക് ഡൗൺ  കൊറോണ കല്യാണം  കൊവിഡ്  വിവാഹത്തിന് വരനെത്തിയത് പൊലീസ് വാഹനത്തിൽ  ലോക്ക് ഡൗൺ കാഴ്‌ച  ഗ്രേറ്റർ കൈലാഷ്  ഗോവിന്ദ്പുരി  lock down marriage  corona marriage at delhi  govindpuri  Kalkaji police station  greater kailash  groom at police gypsy
വിവാഹത്തിന് വരനെത്തിയത് പൊലീസ് വാഹനത്തിൽ

By

Published : Apr 26, 2020, 10:53 AM IST

ന്യൂഡൽഹി: ഗ്രേറ്റർ കൈലാഷിൽ വിവാഹത്തിന് വരനെത്തിയത് പൊലീസ് വാഹനത്തിൽ. ലോക്ക് ഡൗൺ മൂലം വളരെ ലളിതമായി നടത്താൻ തീരുമാനിച്ച വിവാഹചടങ്ങിലെത്താൻ വരന്‍റെ പിതാവ് നരേഷ് അലുവാലിയ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. ഗോവിന്ദ്പുരി പ്രദേശത്ത് താമസിക്കുന്ന വരൻ കൗശലിനും കുടുംബത്തിനും വിവാഹത്തിനായി ആര്യ സമാജ് മന്ദിറിലേക്കാണ് പോകേണ്ടിയിരുന്നത്. കൽക്കാജി പൊലീസ് സ്റ്റേഷനിലെ മേൽ ഉദ്യോഗസ്ഥനിൽ നിന്നുമുള്ള അനുമതിയോടെ, കൗശലിനെയും മാതാപിതാക്കളെയും സാമൂഹിക അകലം ഉറപ്പുവരുത്തിക്കൊണ്ട് പൊലീസ് ജിപ്‌സിയിൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. വിവാഹസ്ഥലത്ത് വധു പൂജ, അവരുടെ പിതാവ്, ക്ഷേത്ര പുരോഹിതൻ എന്നിവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആചാരപ്രകാരം വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം നവദമ്പതികളെ പൊലീസ് വാഹനത്തിൽ തന്നെ കൗശലിന്‍റെ വീട്ടിൽ എത്തിച്ചു.

ABOUT THE AUTHOR

...view details