ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാനാ സാദിന്‍റെ മകനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ബന്ധപ്പെട്ട 20 പേരുടെ വിവരങ്ങള്‍ കിട്ടാനാണ് മൗലാനാ സാദിന്‍റെ മകനെ പ്രത്യേകമായി ചോദ്യം ചെയ്‌തത്.
മൗലാന സാദിന്‍റെ മകനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു - ഡല്‍ഹി ക്രൈംബ്രാഞ്ച്
നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മൗലാന സാദിന്‍റെ കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്.
മൗലാന സാദിന്‍റെ മകനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു
സർക്കാർ ലാബിൽ കൊവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഏപ്രിൽ 30ന് മൗലാന സാദിന് നോട്ടീസ് നൽകിയിരുന്നു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഫുസൈൽ അയ്യൂബി ഏപ്രിൽ 27ന് പരിശോധനാഫലം ഡല്‍ഹി ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരുന്നു.