കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു - Delhi Police covid test

ഇതുവരെ ഡല്‍ഹിയില്‍ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1300 പൊലീസ് ഉദ്യോഗസ്ഥര്‍ സുഖംപ്രാപിച്ചു

corona
corona

By

Published : Jul 9, 2020, 3:42 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. 53 കാരനായഎഎസ്ഐ ജീവന്‍ സിങാണ് മരിച്ചത്. ഇദ്ദേഹം ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ആശുപത്രിയിലാണ് മരിച്ചത്. ജൂണ്‍ 21നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ജൂണ് 23ന് ഇദ്ദേഹത്തെ ചികിത്സക്കായി ഐ.ബി.എസ് ലജ്പത് നഗറില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജൂൺ 27 ന് ഗംഗാറാം ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. അവിടെ പ്ലാസ്മ തെറാപ്പിക്ക് വിധേയനായെങ്കിലും സുഖം പ്രാപിച്ചില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമന്‍ നാല്‍വ പറഞ്ഞു. 1991 ലാണ് ജീവന്‍ സിങ് ഡല്‍ഹി പൊലീസില്‍ ചേരുന്നത്. നോയിഡയില്‍ കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

ഇതുവരെ ഡല്‍ഹിയില്‍ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1300 പൊലീസ് ഉദ്യോഗസ്ഥര്‍ സുഖംപ്രാപിച്ചു. ഇതുവരെ ഇവിടെ 12 പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details