ഡല്‍ഹിയില്‍ കൊക്കെയ്‌നുമായി നൈജീരിയൻ പൗരൻ പിടിയില്‍
40 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം കൊക്കെയ്‌നാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40 ലക്ഷം രൂപയുടെ കൊക്കെയിനുമായി നൈജീരിയൻ പൗരൻ പിടിയിലായി. ഡല്‍ഹി ഡിയോലി പരിസരത്ത് താമസിക്കുന്ന ഫെറോസിൻ ഒവനാവ (33) എന്നയാളാണ് പിടിയിലായത്. 500 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്ന് ഡല്‍ഹി സൗത്ത് പൊലീസ് പിടിച്ചെടുത്തത്. നാർക്കോട്ടിക് സ്ക്വാഡിലെ കോൺസ്റ്റബിൾ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്‌ചയാണ് പ്രതി ലഹരിമരുന്ന് വിതരണം ചെയ്യാൻ ശ്രമിച്ചത്. ഇൻസ്‌പെക്‌ടര്‍ ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെ ചിരഗ് ഫ്ലൈ ഓവര്‍ പരിസരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. സിആർ പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.