ന്യൂഡൽഹി: ഇന്ത്യ ഗേറ്റിന്‍റെ സമീപത്ത് ഡ്രോൺ പറത്തിയ മൂന്ന് ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡ്രോൺ ഉപയോഗിച്ച് വീഡിയോ റെക്കോഡ് ചെയ്യുന്നിതിനിടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ ഗേറ്റ് പ്രദേശത്ത് ഡ്രോൺ പറത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തുകയായിരുന്നു.
ഇന്ത്യ ഗേറ്റിന് സമീപം ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ - യൂട്യൂബ് ചാനലിലേക്ക് വീഡിയോ റേക്കോർഡ് ചെയ്‌ത മൂന്ന് പേർ പിടിയിൽ
ഇന്ത്യ ഗേറ്റിന് സമീപത്ത് ഡ്രോൺ ഉപയോഗിച്ച് യുട്യൂബ് ചാനലിലേക്ക് വീഡിയോ റെക്കോഡ് ചെയ്‌ത മൂന്ന് ആൺകുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
![ഇന്ത്യ ഗേറ്റിന് സമീപം ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ youtuber arrested for flying drone police arrest youtuber youtubers arrested for flying drones in india gate three boys arrested for flying drones in india gate ഇന്ത്യ ഗേറ്റിന് സമീപത്ത് ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ ഇന്ത്യ ഗേറ്റിന് സമീപത്ത് ഡ്രോൺ പറത്തിയ മൂന്ന് യൂട്യൂബേഴ്‌സ് പിടിയിൽ യൂട്യൂബ് ചാനലിലേക്ക് വീഡിയോ റേക്കോർഡ് ചെയ്‌ത മൂന്ന് പേർ പിടിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ഡ്രോൺ ഉപയോഗിച്ച മൂന്ന് പേർ പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9135665-740-9135665-1602411866988.jpg)
ഇന്ത്യ ഗേറ്റിന് സമീപത്ത് ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ
ഇന്‍റലിജൻസ് ബ്യൂറോയും സ്‌പെഷ്യൽ സെൽ സംഘവും മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്‌തു. തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയും പ്രതികളെ ജാമ്യത്തിൽ വിടുകയും ചെയ്‌തു. ഡ്രോണുകൾ, റിമോട്ട് കൺട്രോളുകൾ, മെമ്മറി കാർഡുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. യൂട്യൂബർമാരാണ് ഇവരെന്നും ചാനലിലേക്ക് വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിപി ഡോ. ഇഷ് സിങ്കാൽ പറഞ്ഞു.