ഡല്‍ഹിയില്‍ തീപിടിത്തം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി - fire at delhi
അപകടത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു
ഡല്‍ഹിയില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ അനജ് മന്തി കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊള്ളലേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. അപകടത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കെട്ടിടത്തില്‍ നിന്നും 64 പേരെ രക്ഷപ്പെടുത്തിയതായി അഗ്നി സുരക്ഷാ സേന അറിയിച്ചു.