ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗം ഡൽഹിയിൽ അവസാന ഘട്ടത്തിലാണെന്നും സ്ഥിതിഗതികൾ വലിയ അളവിൽ നിയന്ത്രിച്ചിട്ടുണ്ടെന്നും ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രോഗബാധ കണ്ടെത്തുന്നതിനായി ഡൽഹി സർക്കാർ പരിശോധന ഗണ്യമായി വർധിപ്പിച്ചതായി കെജ്‌രിവാൾ പറഞ്ഞു.
കൊവിഡിന്‍റെ രണ്ടാം തരംഗം ഡൽഹി മറികടന്നതായി അരവിന്ദ് കെജ്‌രിവാൾ
രോഗബാധ കണ്ടെത്തുന്നതിനായി ഡൽഹി സർക്കാർ പരിശോധന ഗണ്യമായി വർധിപ്പിച്ചതായി കെജ്‌രിവാൾ പറഞ്ഞു.
സെപ്റ്റംബർ 17 ന് നഗരത്തിലുടനീളം 4,500 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്ഥിതി വലിയ തോതിൽ നിയന്ത്രിച്ചു. ഓഗസ്റ്റിൽ പ്രതിദിനം 20,000 ടെസ്റ്റുകളിൽ നിന്ന് സെപ്റ്റംബറിൽ പ്രതിദിനം 60,000 പരിശോധനകൾ എന്ന കണക്കിലേക്ക് ഡൽഹി എത്തി. പതിനായിരം കിടക്കകൾ ആശുപത്രികളിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ കണക്കുകൾ പ്രകാരം തിങ്കളാഴ്ച 1,947 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,92,560 ആയി ഉയർന്നു. 32 മരണങ്ങളും തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മൊത്തം കൊവിഡ് മരണസംഖ്യ 5,542 ആണ്. കഴിഞ്ഞ 10 ദിവസത്തെ ശരാശരി മരണ നിരക്ക് 1.41 ശതമാനമാണ്.