കേരളം

kerala

ETV Bharat / bharat

ചാവേറാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ അതിജാഗ്രതാ നിര്‍ദേശം - ജാഗ്രതാ നിര്‍ദേശം

മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഐബി മേധാവി അരവിന്ദ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയില്‍ അതിജാഗ്രതാ നിര്‍ദേശം

By

Published : Oct 4, 2019, 5:11 AM IST

ന്യൂഡല്‍ഹി: ആയുധധാരികളായ പാക് ഭീകരര്‍ ഡല്‍ഹിയിലെത്തിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ഡല്‍ഹിക്കൊപ്പം ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ശ്രീനഗര്‍, പത്താന്‍കോട്ട്, അവന്തിപ്പുര, ഹിന്‍ഡന്‍, ജമ്മു വ്യോമത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. നവരാത്രി ആഘോഷങ്ങളുടെ മറവില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.

മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഐബി മേധാവി അരവിന്ദ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സുരക്ഷാ സാഹചര്യങ്ങളും വെല്ലുവിളികളും യോഗത്തില്‍ ചര്‍ച്ചയായി. ഡല്‍ഹി നഗരത്തില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തേത്തുടര്‍ന്ന് ഡല്‍ഹിയില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളും നിരീക്ഷണത്തിലാണ്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, ആളുകള്‍ കൂടുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരം റദ്ദാക്കിയതിന്‍റെ പ്രതികാരമായി പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ക്ക് നേരെ ചാവേര്‍ ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെ കശ്മീര്‍ നടപടിക്ക് പ്രതികാരം ചെയ്യുമെന്ന ഭീഷണിക്കത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിച്ചു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ജയ്ഷെ ഭീകരന്‍ ഷംഷേര്‍ വാനിയുടെ പേരിലാണ് കത്തെത്തിയത്.

ABOUT THE AUTHOR

...view details