ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണവും ഉയരുന്നു. സംസ്ഥാനത്ത് കണ്ടെയ്ൻമെന്‍റ് സോണുകളുടെ റീ-മാപ്പിങ് പദ്ധതിയിലൂടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ൻമെന്‍റ് സോണുകളാക്കി. 417 കണ്ടെയ്‌ൻമെന്‍റ് സോണുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 2.45 ലക്ഷം ആളുകളെ സ്‌ക്രീനിങിന് വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ 417 കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ - ഡല്‍ഹിയില്‍ 417 കണ്ടെയ്‌മെന്‍റ് സോണുകള്‍
ഡല്‍ഹിയില്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളുടെ റീ-മാപ്പിങ് പ്രവര്‍ത്തനം പുരോഗമിക്കുന്നു. സോണുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍.
സംസ്ഥാനത്ത് റീ-മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കണ്ടെയ്‌ൻമെന്‍റ് സോണുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. റീ-മാപ്പിങ് നടത്തുന്നതിന് മുമ്പ് സംസ്ഥാനത്ത് 280 കണ്ടെയ്‌ൻമെന്‍റ് സോണുകളാണ് ഉണ്ടായിരുന്നത്. ജൂണ്‍ 30നകം റീ-മാപ്പിങ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വീടുകള്‍ തോറുമുള്ള സ്‌ക്രീനിങ് പ്രവര്‍ത്തനങ്ങള്‍ ജൂലായ് ആറിന് പൂര്‍ത്തിയാകും. ഇതുവരെ വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് ലക്ഷം ആളുകളേയും കണ്ടെയ്ൻമെന്‍റ് സോണുകളിലെ 45,000 ആളുകളേയും സ്‌ക്രീനിങ് നടത്തിയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.