ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വായു മലിനീകരണം ഉയർന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തേക്ക് കൂടി സ്കൂളുകള്‍ അടച്ചിടാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശം. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്സിങ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെ വരെ അടച്ചിടാനും നിർദേശമുണ്ട്.
വായുമലിനീകരണം; ഡല്‍ഹിയിലെ സ്കൂള്‍ രണ്ടു ദിവസം കൂടി അടച്ചിടും - Delhi pollution updates
കാറ്റിന്റെ ശക്തികുറഞ്ഞതും തണുപ്പ് ആരംഭിച്ചതുമാണ് വായു വീണ്ടും മോശമാകാന്‍ കാരണം
![വായുമലിനീകരണം; ഡല്‍ഹിയിലെ സ്കൂള്‍ രണ്ടു ദിവസം കൂടി അടച്ചിടും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5057605-855-5057605-1573704440679.jpg)
വായുമലിനീകരണം: ഡല്‍ഹിയിലെ സ്കൂള്‍ രണ്ടു ദിവസം കൂടി അടച്ചിടും
കാറ്റിന്റെ ശക്തികുറഞ്ഞതും തണുപ്പ് ആരംഭിച്ചതുമാണ് വായു വീണ്ടും മോശമാകാന്‍ കാരണം. വ്യാഴാഴ്ച ഡല്‍ഹിയിലെ 37 വായു നിരീക്ഷണകേന്ദ്രത്തിലും നിലവാരസൂചിക (ഐ.ക്യു.ഐ) ഏറ്റവും മോശം അവസ്ഥയാണ് രേഖപ്പെടുത്തിയിരുന്നത്. പലയിടങ്ങളിലും ഐ.ക്യു.ഐ 500വരെ കടന്നു. ഐ.ക്യു.ഐ 100 വരെയാണ് സുരക്ഷിത നില. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അപകടകരമായ തോതിലാണുള്ളത്.