ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തില്‍ വന്‍ കുറവ്. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആരോഗ്യവിഭാഗത്തിന്‍റെ സ്ഥിരതയുള്ള പ്രവര്‍ത്തനമാണ് നേട്ടത്തിന് പിന്നില്‍.
ഡല്‍ഹിയില്‍ കൊതുകുജന്യ രോഗവ്യാപനത്തില്‍ കുറവ് - കൊതുക് നിയന്ത്രണം
വീടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ വ്യാപക പരിശോധനകളാണ് നടത്തുന്നത്.
![ഡല്‍ഹിയില്‍ കൊതുകുജന്യ രോഗവ്യാപനത്തില്‍ കുറവ് Mosquito borne diseases NDMC areas New Delhi Municipal Council vector borne diseases chikungunya delhi dengue fever delhi malaria delhi ഡല്‍ഹി ഡങ്കിപ്പനി ചിക്കുന്‍ഗുനിയ കൊതുക് നിയന്ത്രണം ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8995906-926-8995906-1601464091288.jpg)
ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 40 പേര്‍ക്ക് ഡെങ്കിപ്പനിയും 11 പേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ചിക്കന്‍ഗുനിയയും ബാധിച്ചു. ഡല്‍ഹിയില്‍ ആകെ കൊതുകുജന്യ രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 212 ആയി. വീടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ വ്യാപക പരിശോധനകളാണ് നടത്തുന്നത്. വ്യത്യസ്ത സംഘങ്ങളായി തിരിച്ച് 4,27,970 വീടുകളില്‍ പരിശോധന നടത്തി.
മൂടികളില്ലാത്ത ജലസംഭരണികള്‍ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 3,514 ഇടങ്ങളില്‍ ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തി. ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2.894 നോട്ടീസുകള്‍ പുറപ്പെടുവിച്ചു. കൊതുകുജന്യ രോഗ നിയന്ത്രണത്തിനായി പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ ചൂണ്ടിക്കാട്ടി ആഴ്ചയില്‍ അരലക്ഷം എസ്എംഎസുകളാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ അയച്ചത്.