ന്യൂഡല്‍ഹി: എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് തിങ്കളാഴ്‌ച മുതല്‍ ഡല്‍ഹിയിലെ ചരിത്ര സ്‌മാരകങ്ങള്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് നല്‍കും. രണ്ടാം ഘട്ട ലോക്ക്‌ഡൗണ്‍ ഇളവുകളുടെ ഭാഗമായി കുത്തബ് മിനാര്‍, സഫ്‌ദർജങ് ടോംബ്, ഹൗസ് ഖാസ് സമുച്ചയം, ഹുമയൂണിന്‍റെ ശവകുടീരം, ഓള്‍ഡ് കോട്ട തുടങ്ങിയ ഇടങ്ങളാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുന്നത്.
ഡല്‍ഹിയിലെ ചരിത്ര സ്‌മാരകങ്ങള്‍ നാളെ മുതല്‍ തുറന്ന് നല്‍കും - കൊവിഡ് 19
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും കേന്ദ്രങ്ങള്‍ സന്ദർശകർക്ക് തുറന്ന് നല്‍കുന്നത്.
സന്ദര്‍ശകര്‍ കര്‍ശനമായും സമൂഹിക അകലം പാലിക്കണം. സന്ദര്‍ശകര്‍ക്കായി പ്രത്യേക തെര്‍മല്‍ സ്‌ക്രീനിങ്ങും സാനിന്‍റൈസര്‍ ഡിസ്‌പെന്‍സറികളും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കുകളും കൈയ്യുറകളും ഫേയ്‌സ് ഷീല്‍ഡും സാനിന്‍റൈസറും നല്‍കും. കേന്ദ്രങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ജൂലായ് ആറ് മുതല്‍ ഡല്‍ഹിയിലെ ചരിത്ര സ്‌മാരക കേന്ദ്രങ്ങള്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ്ങ് പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു.