കേരളം

kerala

ETV Bharat / bharat

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ ബുള്ളറ്റുമായി ഒരാള്‍ പിടിയില്‍ - Delhi Metro

ഗോകുല്‍പുരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായത്.

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ ബുള്ളറ്റുമായി ഒരാള്‍ പിടിയില്‍  ഡല്‍ഹി മെട്രോ സ്റ്റേഷന്‍  ഡല്‍ഹി  Delhi Metro  Man held CISF with 8 bullets
ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ ബുള്ളറ്റുമായി ഒരാള്‍ പിടിയില്‍

By

Published : Oct 16, 2020, 8:09 PM IST

ഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ ബുള്ളറ്റുകളുമായി ഒരാള്‍ പിടിയില്‍. രാവിലെ 11 മണിയോടെ ത്രിലോക്‌പൂരി സ്റ്റേഷനിലാണ് 32 വയസുകാരനെ എട്ട് ബുള്ളറ്റുകളുമായി സിഐഎസ്‌എഫ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ എന്തിന് ബുള്ളറ്റുകള്‍ കൈയില്‍ കരുതിയെന്നതിന് വ്യക്തത ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി. ഗോകുല്‍പുരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ഇയാളെ പൊലീസിന്‌ കൈമാറിയതായി സിഐഎസ്‌എഫ്‌ അറിയിച്ചു.

ABOUT THE AUTHOR

...view details