ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതോടെ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡിഎംആര്‍സി വൃത്തങ്ങള്‍. മാര്‍ച്ച് 22ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത് ഡല്‍ഹി സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും പരിഗണനയിലായിരുന്നു. നാലാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതോടെ കണ്‍സെഷന്‍ ഉള്‍പ്പെടെ മറ്റ് നടപടികള്‍ തുടങ്ങും. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ മാത്രമാവും സര്‍വീസ് ഉണ്ടാവുക.
നാലാം ഘട്ട ലോക്ക് ഡൗണ്‍; ഡല്‍ഹി മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും - ഡല്‍ഹി മെട്രോ സര്‍വീസുകള്‍
നാലാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതോടെ കണ്‍സെഷന്‍ ഉള്‍പ്പെടെ മറ്റ് നടപടികള്‍ തുടങ്ങും.
നാലാം ഘട്ട ലോക്ക് ഡൗണ്‍; ഡല്‍ഹി മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും
ട്രെയിനിനുള്ളില്‍ സാമൂഹിക അകലം, എല്ലാ സ്റ്റേഷനുകളിലും തെര്‍മ്മല്‍ സ്‌ക്രീനിങ്, ശുചീകരണം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിച്ചാകും സര്‍വീസുകള്‍ നടത്തുകയെന്ന് ഡിഎംആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂജ് ദയാല്‍ പറഞ്ഞു. സ്റ്റേഷനുകളില്‍ തിരക്ക് അനുവദിക്കില്ല. പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ മാത്രമാവും തുറന്ന് പ്രവര്‍ത്തിക്കുകയെന്നും അനൂജ് ദയാല്‍ വ്യക്തമാക്കി.