ന്യൂഡൽഹി: തലസ്ഥാനത്ത് വർധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കിടയിൽ ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും ഭീഷണിപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നടപടിക്കെതിരെ ഡൽഹി മെഡിക്കൽ അസോസിയേഷൻ. സർ ഗംഗാ റാം ആശുപത്രി അധികൃതർക്കെതിരെ സർക്കാർ സമർപ്പിച്ച എഫ്‌ഐആറിനെയും ഡിഎംഎ അപലപിച്ചു. കൊറോണ വൈറസ് ടെസ്റ്റുകൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഡൽഹി മെഡിക്കൽ അസോസിയേഷൻ - ഡൽഹി മെഡിക്കൽ അസോസിയേഷൻ
സർ ഗംഗാ റാം ആശുപത്രി അധികൃതർക്കെതിരെ സർക്കാർ സമർപ്പിച്ച എഫ്‌ഐആറിനെയും ഡിഎംഎ അപലപിച്ചു
മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയിൽ കഴിഞ്ഞ രണ്ട് മാസമായി തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കിയാണ് ഡോക്ടർമാർ സേവനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രശംസിക്കുന്നതിന് പകരം അവരെ അപമാനിക്കുന്ന നടപടിയാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഡിഎംഎ പറഞ്ഞു. ഡൽഹി സർക്കാരിനും ആരോഗ്യ വിദഗ്ധർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു സഹകരണ കമ്മിറ്റി രൂപീകരിക്കണം. ആവശ്യമായ പരിശോധന സംവിധാനങ്ങൾ ഉണ്ടാകണം. സൗകര്യപ്രദമായ രീതിയിൽ രോഗികളുടെ കൈമാറ്റവും സംസ്കാരങ്ങളും നടക്കണം. കൊവിഡ് ചികിത്സാ സൗകര്യങ്ങൾക്ക് മൊത്തത്തിൽ മേൽനോട്ടം വഹിക്കാൻ നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തണമെന്നും ഡിഎംഎ ആവശ്യപ്പെട്ടു.