ഡൽഹി: ഭാര്യയെ ബലാത്സംഗം ചെയ്തെന്നും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നുമുള്ള പരാതിയിൽ ഭർത്താവിനെതിരെ കേസ്. ഗീത കോളനി നിവാസിയായ അതുൽ അഗർവാളിനെതിരെയാണ് കേസെടുത്തത്. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നും വീഡിയോ റെക്കോർഡിംഗ് കാണിച്ച് സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും കിടക്ക പങ്കിടാൻ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആർ.
പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ച ഭർത്താവിനെതിരെ കേസ് - ബലാത്സംഗം ചെയ്തുവെന്നും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നുമുള്ള പരാതി.
സുഹൃത്തിനൊപ്പം മുറി പങ്കിടാൻ ആവശ്യപ്പെട്ടെന്നും ആരോപണം.
![പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ച ഭർത്താവിനെതിരെ കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4487167-982-4487167-1568877461566.jpg)
പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നുള്ള പരാതിയിൽ ഭർത്താവിനെതിരെ കേസ്
ജനുവരിയിൽ അഗർവാൾ മദ്യപിച്ചതിന് ശേഷം വീട്ടിൽ വന്ന സഞ്ജയ് എന്ന സുഹൃത്തിനൊപ്പം മുറി പങ്കിടാൻ ആവശ്യപ്പെട്ടെന്ന് യുവതി ആരോപിക്കുന്നു. നിരസിച്ചപ്പോൾ സമൂഹ മാധ്യമത്തിൽ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തന്നെയും സുഹൃത്തിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർച്ചയായി പീഡനത്തിനിരയായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376/377/34 വകുപ്പ് പ്രകാരം സെപ്റ്റംബർ 17 നാണ് പൊലീസ് കേസെടുത്തത്.
Last Updated : Sep 19, 2019, 3:09 PM IST