ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വേഗം സുഖം പ്രാപിക്കട്ടെയന്ന് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായ്‌ജല്‍. ആരോഗ്യം വേഗം വീണ്ടെടുക്കട്ടെയെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റു ചെയ്‌തു.
ഡല്‍ഹി ആരോഗ്യമന്ത്രിക്ക് പ്രാര്‍ഥനയുമായി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ - ഡല്‍ഹി
കൊവിഡ് ബാധിച്ച് ശ്വാസകോശത്തില്‍ അണുബാധ കൂടിയതിനെ തുടര്‍ന്ന് സത്യേന്ദ്ര ജെയിനിനെ ഡല്‍ഹി സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
![ഡല്‍ഹി ആരോഗ്യമന്ത്രിക്ക് പ്രാര്‍ഥനയുമായി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ Delhi LG prays for speedy recovery of Satyendar Jain Satyendar Jain Delhi Lieutenant Governor Anil Baijal COVID-19 ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായ്‌ജല്‍ ഡല്‍ഹി സത്യേന്ദര്‍ ജെയിന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7687336-438-7687336-1592574907017.jpg)
ശ്വാസകോശത്തില്‍ അണുബാധ കൂടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്‌മ തെറാപ്പി ആരംഭിക്കാനാണ് ഡോക്‌ടര്‍മാരുടെ തീരുമാനം. വെള്ളിയാഴ്ച രാവിലെയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധ കൂടിയതോടെ അദ്ദേഹത്തിന് ഓക്‌സിജന്‍ പിന്തുണ നല്‍കുകയായിരുന്നു.
ശ്വാസം തടസവും കടുത്ത പനിയെയും തുടര്‍ന്ന് ജൂണ്‍ 15നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായ ഓക്‌സിജന്‍ പിന്തുണ നല്‍കിയിട്ടും ന്യുമോണിയ വര്‍ധിക്കുന്നതായി സിടി സ്‌കാനില്‍ കണ്ടിരുന്നു. നേരത്തെ ആരോഗ്യമന്ത്രിയുടെ നില മെച്ചപ്പെട്ടു വരികയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 17നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.