കേരളം

kerala

ETV Bharat / bharat

അമിത് ഷായുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് കെജ്‌രിവാള്‍ - ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങി കെജ്‌രിവാള്‍

ഡല്‍ഹിയിലെ ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് വളരെയധികം ആശങ്കാകുലനാണെന്നും സമാധാനം ഉറപ്പു വരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷായോട് കൂടിക്കാഴ്‌ച്ചക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍

Delhi: Kejriwal seeks meeting with Home Minister Shah to discuss law and order situation  ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങി കെജ്‌രിവാള്‍  latest delhi
ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങി കെജ്‌രിവാള്‍

By

Published : Dec 16, 2019, 6:36 PM IST

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ക്രമസമാധാനനില വഷളാകുന്നത് കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ചക്ക് സമയം തേടിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന ആരോപണം ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു. സര്‍വകാലശാലയുടെ അകത്തു നിന്ന് കല്ലേറുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കാനാണ് അകത്തു കയറിയതെന്നും പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയില്‍ പെലീസ് വെടിയുണ്ടകളൊന്നും പ്രയോഗിച്ചിട്ടില്ലെന്നും ഡല്‍ഹി ഡിസിപി ചിന്‍മോയ് ബിസ്വാള്‍ പറഞ്ഞു.

പ്രകടനങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഭാരത് നഗര്‍ പ്രദേശത്തിനു സമീപം ഡിടിസി ബസുകള്‍ തീയിടുകയും തീ അണയ്ക്കാന്‍ ശ്രമിച്ച ഫയര്‍ ടെന്‍ഡര്‍ നശിപ്പിക്കുകയും ചെയ്‌തു. വാഹനത്തിലെ രണ്ട് ഫയര്‍മാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

For All Latest Updates

TAGGED:

latest delhi

ABOUT THE AUTHOR

...view details