ന്യൂഡല്‍ഹി:കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ഡൽഹി ജമാ മസ്‌ജിദ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. രാവിലെ ഒമ്പത് മുതൽ രാത്രി 10 മണി വരെ പള്ളി തുറന്നിരിക്കുമെന്നും ആളുകൾ സാമൂഹിക അകലം പാലിക്കണമെന്നും ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.
ഡല്‍ഹി ജമാ മസ്‌ജിദ് തുറന്നു - COVID-19
ഫത്തേപുരി പള്ളിക്കും തുറക്കാൻ അനുവാദം ലഭിച്ചിട്ടുണ്ട്
ഡല്‍ഹി ജമാ മസ്‌ജിദ് തുറന്നു
അതേസമയം ഫത്തേപുരി പള്ളിക്കും തുറക്കാൻ അനുവാദം ലഭിച്ചു. കൊവിഡ് ഇപ്പോഴും ഭീഷണിയാണെന്ന യാഥാര്‍ഥ്യം മനസില്‍ വെച്ചാകും പ്രവര്‍ത്തിക്കുകയെന്ന് ഫത്തേപുരി പള്ളി ഷാഹി ഇമാം മുഫ്‌തി മുഖർറം പറഞ്ഞു. പള്ളിയില്‍ മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ മുൻകരുതല്‍ നടപടികളും നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.