ന്യൂഡല്‍ഹി; രാജ്യ തലസ്ഥാനം നേരിടുന്ന കടുത്ത അന്തരീക്ഷ മലനീകരണം കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോർട്ട്. അന്തരീക്ഷ മലനീകരണത്തില്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വൻ വർദ്ധനയെന്ന് ആരോഗ്യ പ്രവർത്തകർ. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അന്തരീക്ഷ മലിനീകരണം ആരോഗ്യമുള്ളവരെയും രൂക്ഷമായി ബാധിച്ചു തുടങ്ങി.
വിഷ വായു നിറഞ്ഞ് ഡല്‍ഹി; സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട് - വായു ഗുണ നിലവാര സൂചിക
ഇന്ന് രാവിലെ ഡല്‍ഹി ലോധി റോഡില്‍ വായു ഗുണ നിലവാര സൂചിക ( എക്യുഐ ) 500 ആണ്. 2016 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വായുമലിനീകരണത്തെ തുടർന്ന് ഡല്‍ഹിയിലെ റോഡ് ഗതാഗതം തടസപ്പെട്ടു. സിഗ്നേച്ചർ ബ്രിഡ്‌ജ്, അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളില്‍ കാഴ്ച തടസപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധന, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍, മാലിന്യം കത്തിക്കല്‍, നിർമാണ പ്രവർത്തനങ്ങൾ, പടക്കം പൊട്ടിക്കല്‍ എന്നിവയെല്ലാം ഡല്‍ഹിയുടെ അന്തരീക്ഷ മലിനീകരണത്തിന് കാരണമാണ്.
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങൾ ( പർട്ടിക്കുലേറ്റ് മാറ്റർ )10 മൈക്രോ മീറ്റർ വ്യാസമുള്ളവ മുതല്‍ 2.5 പിഎം വരെയുള്ളവ വരെയാണ്. ഇതില്‍ 10 പിഎം വരെയുള്ളവ മാസ്‌ക് ധരിച്ചാല്‍ തടയാൻ കഴിയും. എന്നാണ് 2.5 പിഎം വരെയുള്ളവ മാസ്‌ക് കൊണ്ട് തടയാൻ കഴിയില്ല എന്നാണ് ആരോഗ്യ പ്രവർത്തകർ നല്‍കുന്ന വിശദീകരണം.