ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ കെട്ടിടം തകർന്നു വീണു. കെട്ടിടാവശിഷ്ടത്തിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. നിർമാണത്തൊഴിലാളിയായ ടോർമൽ മണ്ഡൽ (32) ആണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന സുഡാമ (21), സഞ്ജയ് (30) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു - അപകടം
കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ; രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ചിത്തരഞ്ജന്‍ പാർക്കിൽ നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത്. നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപത്തെ മറ്റൊരു കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കരാറുകാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Last Updated : Feb 16, 2020, 11:14 PM IST