ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളുടെ പശ്ചാത്തലത്തിൽ അർധരാത്രിയിൽ ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി. സുരക്ഷിതമായ യാത്രാ ഉറപ്പുവരുത്തണമെന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പൊലീസിന് കർശന നിർദേശം നൽകി.
അർധരാത്രിയിലും വാദം കേട്ട് ഡല്‍ഹി ഹൈക്കോടതി - ഡൽഹി കലാപം
പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തണമെന്ന് കർശന നിർദേശം
![അർധരാത്രിയിലും വാദം കേട്ട് ഡല്‍ഹി ഹൈക്കോടതി Delhi high court midnight hearing ഡൽഹി സംഘർഷം ഡൽഹി കലാപം അർധരാത്രിയിലും വാദം കേട്ട് ഹൈക്കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6205502-thumbnail-3x2-hc.jpg)
ഡൽഹി സംഘർഷം
പരിക്കേറ്റവർക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കണമെന്ന അടിയന്തര അപേക്ഷയിലാണ് ജസ്റ്റിസ് എസ്. മുരളീധർ കോടതിയിൽ വാദം കേട്ടത്. പരിക്കേറ്റവരുടെ വിവരങ്ങളും അവർക്ക് നൽകുന്ന ചികിത്സയും ഉൾപ്പെടെ ഒരു കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.15 ന് വാദം തുടരും.
Last Updated : Feb 26, 2020, 10:10 AM IST