ന്യൂഡൽഹി: കൊവിഡ് പരിശോധനക്കായി ആർടി പിസിആർ ടെസ്റ്റ് വർധിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. ആന്‍റിജെൻ ടെസ്റ്റിൽ കൃത്യമായ റിപ്പോർട്ടുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ആർടി പിസിആർ ടെസ്റ്റ് നടത്താൻ ഡൽഹി ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചത്.
ആർടി പിസിആർ ടെസ്റ്റുകൾ വർധിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി - കൊവിഡ് പരിശോധന
ആർടി പിസിആർ ടെസ്റ്റ് കൂടുതൽ ശക്തമാക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് ലഫ്. ഗവർണറുടെ അധ്യക്ഷതയിൽ വിദഗ്ദ സമിതിയെ രൂപീകരിക്കും.
റാപ്പിഡ് ആന്‍റിജൻ പരിശോധനയിൽ 60 ശതമാനം കേസുകൾ കൃത്യമാണെന്ന് ജസ്റ്റിസ് ഹിമാ കോഹ്‌ലി, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ രോഗലക്ഷണമില്ലാത്തവർക്ക് ഈ പരിശോധനയിൽ കൃത്യമായ ഫലം ലഭിക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.ആർടി പിസിആർ ടെസ്റ്റ് കൂടുതൽ ശക്തമാക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് ലഫ്. ഗവർണറുടെ അധ്യക്ഷതയിൽ വിദഗ്ദ സമിതിയെ രൂപീകരിക്കും.
കഴിഞ്ഞ ആഴ്ചയിൽ നടത്തിയ മൊത്തം പരിശോധനകളിൽ നാലിലൊന്ന് ആർടി-പിസിആർ വഴിയാണെന്നും ബാക്കിയുള്ളവ റാപ്പിഡ് ആന്‍റിജൻ പരിശോധനയാണെന്നും കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ വിശദമായി റിപ്പോർട്ട് സെപ്റ്റംബർ മുപ്പതിനകം സമർപ്പിക്കാനും ഡൽഹി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.