ന്യൂഡല്‍ഹി:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ രോഗമുക്തനായി. കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനാൽ വെള്ളിയാഴ്ച തന്നെ അദ്ദേഹം ആശുപത്രിവിടുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡൽഹി ആരോഗ്യമന്ത്രി കൊവിഡ് മുക്തനായി - കൊവിഡ് മുക്തൻ
ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് മന്ത്രിയെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു.
![ഡൽഹി ആരോഗ്യമന്ത്രി കൊവിഡ് മുക്തനായി COVID-19 Delhi Health Minister Delhi Health Minister Satyendar Jain സത്യേന്ദർ ജെയിൻ കൊവിഡ് കൊവിഡ് മുക്തൻ ഡൽഹി ആരോഗ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7782699-872-7782699-1593175096180.jpg)
ഡൽഹി ആരോഗ്യമന്ത്രി കൊവിഡ് മുക്തനായി
ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ ആഴ്‌ച ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതോടെ ചികിത്സക്ക് ഓക്‌സിജന്‍റെ സഹായം തേടിയിരുന്നു. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ജൂൺ 15നാണ് സത്യേന്ദർ ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 17ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.