ഡൽഹി ആരോഗ്യമന്ത്രിക്ക് വീണ്ടും കൊവിഡ് പരിശോധന - ഡൽഹി ആരോഗ്യ മന്ത്രി
ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു
ന്യൂഡൽഹി:കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയനാക്കി. 55കാരനായ മന്ത്രിയെ ചൊവ്വാഴ്ച പുലർച്ചെയാണ് ഉയർന്ന താപനില കാരണം രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് കടുത്ത പനി തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. വൈകിട്ട് ഫലം ലഭിക്കുമെന്നാണ് സൂചന.