കേരളം

kerala

ETV Bharat / bharat

കൊവിഡില്‍ നിന്നും മുക്തി; സത്യേന്ദ്ര ജെയിന്‍ ഇന്ന് വീണ്ടും ചുമതലയേല്‍ക്കും - Delhi

കൊവിഡ് സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആരോഗ്യമന്ത്രി ഒരു മാസത്തെ ചികില്‍സയ്‌ക്ക് ശേഷമാണ് ഇന്ന് തിരികെ ചുമതലകള്‍ ഏറ്റെടുക്കുന്നത്.

കൊവിഡില്‍ നിന്നും മുക്തി  ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഇന്ന് വീണ്ടും ചുമതലയേല്‍ക്കും  സത്യേന്ദ്ര ജെയിന്‍  Delhi Health Minister  COVID-19  Delhi  Delhi Health Minister recovers from COVID-19, to join work today
കൊവിഡില്‍ നിന്നും മുക്തി; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഇന്ന് വീണ്ടും ചുമതലയേല്‍ക്കും

By

Published : Jul 20, 2020, 1:21 PM IST

ന്യൂഡല്‍ഹി: കൊവിഡില്‍ നിന്നും മുക്തി നേടിയ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഇന്ന് വീണ്ടും ചുമതലയേല്‍ക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ട്വീറ്റിലൂടെ ആരോഗ്യമന്ത്രി പൂര്‍ണമായും രോഗവിമുക്തി നേടിയതായി അറിയിച്ചത്. ഇന്ന് മുതല്‍ വീണ്ടും മന്ത്രി പദവി വഹിക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റു ചെയ്‌തു. അദ്ദേഹം നിരന്തരം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കണ്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് കൊവിഡ് ബാധിച്ച് ഒരു മാസത്തിന് ശേഷം ഇന്ന് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

മാക്‌സ് ആശുപത്രിയിലായിരുന്നു ആരോഗ്യമന്ത്രി ചികില്‍സ തേടിയിരുന്നത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് സത്യേന്ദ്ര ജെയിനിനെ പ്ലാസ്‌മ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,03,134 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 3628 പേരാണ് കൊവിഡ് ബാധിച്ച് തലസ്ഥാനത്ത് മരിച്ചത്.

ABOUT THE AUTHOR

...view details