കേരളം

kerala

ETV Bharat / bharat

ഗാര്‍ഗി കോളജിലെ ലൈംഗികാതിക്രമം; കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ് - ഗാര്‍ഗി കോളജ്

അഭിഭാഷകൻ എം.എൽ ശർമ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ജി.എസ് സിസ്താനി, സി.ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്

Delhi HC seeks Centre, CBI response on plea for probe into Gargi college incident
Delhi HC seeks Centre, CBI response on plea for probe into Gargi college incident

By

Published : Feb 17, 2020, 12:18 PM IST

ന്യൂഡല്‍ഹി:സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി വനിതാ കോളജിലെ വാര്‍ഷികാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ അന്വേഷണ പുരോഗതി വിവരങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ് നല്‍കി.

അഭിഭാഷകൻ എം.എൽ ശർമ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ജി.എസ് സിസ്താനി, സി.ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുമോയെന്ന ആശങ്കയുണ്ടെന്ന് ശര്‍മ വാദിച്ചു. ഫെബ്രുവരി ആറിന് കോളജില്‍ നടന്ന വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം. വൈകിട്ട് ക്യാമ്പസില്‍ മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ കോളജിലെ ഗേറ്റിനടുത്തെത്തി വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ക്യാമ്പസില്‍ കടന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details