കേരളം

kerala

ETV Bharat / bharat

ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്നയാളെ ജാമ്യത്തിൽ വിട്ടു - രമീന്ദർ സിങ്ങ്

സ്‌കോട്ട്‌ലൻഡിൽ ആയിരുന്നപ്പോൽ രമീന്ദർ സിങ്ങ് എന്നയാൾ ബലാത്സംഗത്തിന് ശ്രമിച്ചു എന്നതാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഇയാളെ യുകെയിലേക്ക് കൈമാറാൻ ഇരിക്കെയാണ് ഡൽഹി ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്

rape case  extradition  interim bail  Delhi High Court  ബലാത്സംഗക്കേസ്  ഇടക്കാല ജാമ്യം  സ്‌കോട്ട്‌ലൻഡ്  രമീന്ദർ സിങ്ങ്  ഡൽഹി ഹൈക്കോടതി
ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്നയാളെ ജാമ്യത്തിൽ വിട്ടു

By

Published : May 13, 2020, 5:06 PM IST

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്ന രമീന്ദർ സിങ്ങിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 45 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്. 1.5 ലക്ഷം രൂപ വ്യക്തിഗത ബോണ്ടായി കെട്ടിവെച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

2012 ൽ ഇയാൽ സ്‌കോട്ട്‌ലൻഡിൽ ആയിരുന്നപ്പോൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നതാണ് കേസ്. 2015 ഏപ്രിൽ 6 മുതൽ ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇയാളെ യുകെയിലേക്ക് കൈമാറാൻ ഇരിക്കെയാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുവാദമില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ABOUT THE AUTHOR

...view details