ന്യൂഡൽഹി:കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിയ മിലിയ ഇസ്ലാമിയ (ജെഎംഐ) സർവകലാശാലയിലും പരിസരത്തും ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളില്‍ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ജൂലായ് 21 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്‍റെയും ജസ്റ്റിസ് പ്രതീക് ജലന്‍റെയും അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്ക്ക് മാറ്റിയത്.
അഭിഭാഷകൻ സ്നേഹ മുഖർജി, സിദ്ധാർത്ഥ് സീം എന്നിവരുടെ അഭിഭാഷകൻ നബില ഹസൻ സമർപ്പിച്ച ഹർജികളാണ് ജൂലായ് 21ലേക്ക് മാറ്റി വെച്ചത്.