കേരളം

kerala

ETV Bharat / bharat

ജാമിഅ മിലിയ അക്രമം; വാദം കേൾക്കുന്നത് ജൂൺ പന്ത്രണ്ടിലേക്ക് മാറ്റി - ജാമിഅ മിലിയ അക്രമം;

വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു

Newdelhi  Delhi high court  Jamia milia attack  Jamia milia case  ജാമിഅ മിലിയ സർവകശാല  ഡൽഹി ഹൈക്കോടതി  ജാമിഅ മിലിയ അക്രമം;  ന്യൂഡൽഹി
ജാമിഅ മിലിയ അക്രമം; വാദം കേൾക്കുന്നത് ജൂൺ 12ലേക്ക് മാറ്റി ഡൽഹി ഹൈക്കോടതി

By

Published : Jun 5, 2020, 3:34 PM IST

ന്യൂഡൽഹി: ജാമിഅ മിലിയ സർവകലാശാലയിലുണ്ടായ അക്രമത്തെ സംബന്ധിക്കുന്ന ഹർജിയിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ജൂൺ 12ലേക്ക് നീട്ടിവച്ചു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത് മാറ്റിവച്ചത്. വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. എതിർപക്ഷത്തിന്‍റെ ഭരണഘടനാ അവകാശങ്ങളെ ബഹുമാനിക്കണമെന്ന് സത്യവാങ്‌മൂലത്തില്‍ പറയുന്നു. എന്നാൽ അക്രമം, തീപിടിത്തം, കലാപം എന്നിവയിൽ ഏർപ്പെടാൻ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ലെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details