ന്യൂഡൽഹി: നിസാമുദീനിലെ മത സമ്മേളനവുമായി ബന്ധപ്പെട്ട് തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരായ കേസ് എൻഐഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ഒക്ടോബർ ഒമ്പതിലേക്ക് മാറ്റി. സുപ്രീംകോടതിയിൽ പരിഗണനയിലിരിക്കുന്ന കേസായതിനെ തുടർന്നാണ് ജസ്റ്റിസ് സിദ്ധാർഥ് മൃദുൾ, ജസ്റ്റിസ് തൽവന്ത് സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത് നീട്ടിയത്. കേസ് കൈമാറുന്നതുമായി ബന്ധപ്പെട്ട ഹർജിയെ ഡൽഹി പൊലീസ് മുമ്പ് എതിർത്തിരുന്നു.
തബ്‌ലീഗ് ജമാഅത്ത് നേതാവിനെതിരായ കേസ് എൻഐഎയ്ക്ക് കൈമാറാനുള്ള ഹർജി പരിഗണിക്കുന്നത് നീട്ടി
സുപ്രീംകോടതിയിൽ പരിഗണനയിലിരിക്കുന്ന കേസായതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ഒക്ടോബർ ഒമ്പതിലേക്ക് നീട്ടിയത്.
തബ്‌ലീഗ് ജമാഅത്ത് നേതാവിനെതിരായ കേസ് എൻഐഎയ്ക്ക് കൈമാറാനുള്ള ഹർജി പരിഗണിക്കുന്നത് നീട്ടി
നിലവിൽ അന്വേഷണം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും കേസ് മറ്റൊരു ഏജൻസിക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചത്. മാധ്യമ റിപ്പോർട്ടുകളിൽ നിന്നും മൗലാന സാദിനും സംഘടനയ്ക്കും അൽഖ്വയ്‌ദ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.