കൊവിഡ് നിരീക്ഷണം; സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലെ തര്‍ക്കം മുറുകുന്നു - മുഖ്യമന്ത്രി മനീഷ് സിസോഡിയ
രോഗലക്ഷണങ്ങള്‍ ഉള്ളവരെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് ഐ.എസി.എം.ആറും സര്‍ക്കാരും. എന്നാല്‍ അത്തരക്കാരെ ആദ്യ അഞ്ച് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ വെക്കണമെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍
ന്യൂഡൽഹി: കൊവിഡ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലെ വാക്പോര് മുറുകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വീട്ടില്‍ നിരീക്ഷണത്തില്‍ വച്ചാല്‍ മതിയെന്ന ഐ.സി.എം.ആര്‍ നിര്‍ദേശത്തിന് വിരുദ്ധമായി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഉത്തരവിറക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണത്തിലാണ് രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആദ്യ അഞ്ച് ദിവസം പാര്‍പ്പിക്കേണ്ടതെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. എന്നാല്‍ ഐ.എസി.എം.ആര്‍ നിര്‍ദേശമെ നടപ്പാക്കുകയുള്ളുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും നിരീക്ഷണ സംവിധാനം പരിമിതമായതുമാണ് സര്‍ക്കാര്‍ നിലപാടിന് കാരണം.