ന്യുഡല്‍ഹി:നിര്‍ഭയ കൊലപാതക കേസിലെ മുഖ്യപ്രതികളില്‍ ഒരാൾ നല്‍കിയ ദയാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. നിര്‍ഭയ കേസില്‍ അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങൾ രേഖാമൂലം മന്ത്രി സത്യേന്തര്‍ ജയിന്‍ ഗവര്‍ണര്‍ അനില്‍ ബൈജാലിനെ അറിയിച്ചു. നിര്‍ഭയ കേസിലെ മുഖ്യപ്രതിയായ വിനയ് ശര്‍മ്മ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന് ദയ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ ഈ നീക്കം.
നിര്‍ഭയ കേസിലെ പ്രതിയുടെ ദയാ ഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ - പ്രതിയുടെ ദയ ഹര്‍ജി തള്ളികളയണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
പ്രതിയായ വിനയ് ശര്‍മ്മ നടത്തിയത് ക്രൂരമായതും ഗുരുതരവുമായ തെറ്റാണ്. അതുകൊണ്ട് തന്നെ മറ്റൊരാളും ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനായി മാതൃകപരമായ ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം
![നിര്‍ഭയ കേസിലെ പ്രതിയുടെ ദയാ ഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ Delhi govt recommends rejection of mercy plea of one Nirbhaya case convict nirbhaya case delhi government govt recommends rejection of mercy plea പ്രതിയുടെ ദയ ഹര്‍ജി തള്ളികളയണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ഭയ കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5239602-513-5239602-1575253591607.jpg)
നിര്‍ഭയ കേസ് : പ്രതിയുടെ ദയ ഹര്‍ജി തള്ളികളയണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
പ്രതിയായ വിനയ് ശര്‍മ്മ നടത്തിയത് ക്രൂരമായതും ഗുരുതരവുമായ തെറ്റാണ്. അതുകൊണ്ട് തന്നെ മറ്റൊരാളും ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനായി മാതൃകപരമായ ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.