കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്; വധശിക്ഷക്ക് പുതിയ തിയതി തേടി ഡല്‍ഹി സര്‍ക്കാര്‍ - അക്ഷയ് കുമാര്‍ സിങ്

പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്‌തയുടെ ദയാഹര്‍ജി രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് തള്ളിയിരുന്നു

nirbhaya  Delhi  Tihar jail  hanging  നിര്‍ഭയ കേസ്  ഡല്‍ഹി സര്‍ക്കാര്‍  പവന്‍ കുമാര്‍ ഗുപ്‌ത  രാഷ്‌ട്രപതി ദയാഹര്‍ജി  രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്  മുകേഷ് കുമാര്‍ സിങ്  വിനയ് ശര്‍മ  അക്ഷയ് കുമാര്‍ സിങ്  മരണവാറണ്ട്
നിര്‍ഭയ കേസ്; വധശിക്ഷക്ക് പുതിയ തീയതി തേടി ഡല്‍ഹി സര്‍ക്കാര്‍

By

Published : Mar 4, 2020, 5:20 PM IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷക്ക് പുതിയ തിയതി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. നാല് പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്‌തയുടെ ദയാഹര്‍ജി രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടി. മറ്റ് പ്രതികളായ മുകേഷ് കുമാര്‍ സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് തുടങ്ങിയവരുടെ ദയാഹര്‍ജി രാഷ്‌ട്രപതി നേരത്തെ തള്ളിയിരുന്നു.

വിഷയം അഡീഷണൽ സെഷൻസ് ജഡ്‌ജി ധർമേന്ദ്ര റാണ വ്യാഴാഴ്‌ച പരിഗണിക്കും. പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് ആറ് മണിക്ക് നടപ്പിലാക്കാന്‍ വിചാരണ കോടതി ഫെബ്രുവരി 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ABOUT THE AUTHOR

...view details