ന്യൂഡല്‍ഹി: എല്ലാ ആശുപത്രികളിലും മീഡിയ സെല്‍ രൂപീകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഡല്‍ഹിയിലെ എന്‍സിടി സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ധാരാളം വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.ഇത്തരം വാർത്തകള്‍ നിരീക്ഷിക്കുകയും സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കുകയും ചെയ്യണമെന്നാണ് സർക്കാർ നിർദേശം.ഡല്‍ഹിയിലെ മെഡിക്കല്‍ സൂപ്രണ്ട് , മെഡിക്കല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് സർക്കാർ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ആശുപത്രികളിലും മീഡിയ സെല്‍ രൂപീകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ - Delhi govt hospitals to set up media cells to tackle social media messages
സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
എല്ലാ ആശുപത്രികളിലും മീഡിയ സെല്‍ സെല്‍ രൂപീകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
കടുത്ത പനിയുണ്ടായിട്ടും തന്‍റെ പിതാവിനെ ഒരു ആശുപത്രിയിലും ചികിത്സിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് മകള്‍ അമ്മക്കൊപ്പം ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.