ന്യൂഡല്‍ഹി:ഭക്ഷ്യ വസ്തുക്കളുടെ പരിശോധന കാര്യക്ഷമമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതിനായി ഫുഡ് സേഫ്റ്റി ഓൺ വീൽസ് (എഫ്എസ്‌ഡബ്ല്യു) എന്ന മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 2018-19 കാലയളവില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഭക്ഷ്യ വസ്തുക്കളുടെ പരിശോധന കാര്യക്ഷമമാക്കി ഡല്‍ഹി സര്‍ക്കാര്‍ - ഡല്‍ഹി സര്‍ക്കാര്‍
ഫുഡ് സേഫ്റ്റി ഓൺ വീൽസ് (എഫ്എസ്‌ഡബ്ല്യു) എന്ന മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി സംവിധാനത്തിലൂടെയാണ് ഭക്ഷ്യ വസ്തുക്കളുടെ പരിശോധന കാര്യക്ഷമമാക്കുന്നത്
ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം പഴങ്ങളുടെയും പച്ചക്കറികളുടെ സാമ്പിളുകള്‍ ശേഖരിക്കണമെന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിർദേശിച്ചു.വിൽപ്പനക്കായി ലഭ്യമാക്കിയിട്ടുള്ള ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് 2019 ഡിസംബർ 17-ല്‍ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണത്തിനായി പരസ്യബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ എന്നിവ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.