ന്യൂഡല്‍ഹി: അനജ് മന്തിയിലുണ്ടായ തീപിടുത്തം ഡല്‍ഹി മുനിസിപ്പാലിറ്റിയിലെ അഴിമതിയുടെ തെളിവാണെന്ന ഭവന-നഗരകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്‌താവന തള്ളി ഡല്‍ഹി സര്‍ക്കാര്‍. തീപിടുത്തമുണ്ടായ കെട്ടിട സമുച്ചയത്തിന് അഗ്നി സുരക്ഷാ വിഭാഗത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതയാണ് അപകടത്തിനിടയാക്കിയതെന്ന് മന്ത്രാലയം പ്രസ്‌താവന ഇറക്കിയത്. ഇത് തികച്ചും തെറ്റായ വാര്‍ത്തയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ഡല്‍ഹി തീപിടുത്തം: ഭവന-നഗരകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്‌താവന തള്ളി ഡല്‍ഹി സര്‍ക്കാര്‍ - ഡല്‍ഹി തീപിടുത്തം
റാണി ഝാന്‍സി റോഡിലെ അനജ് മന്തിയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു
കെട്ടിടത്തിന് ഫയർ ക്ലിയറൻസില്ലെന്നും ഫാക്‌ടറി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും ഡല്‍ഹി അഗ്നിസുരക്ഷാ വിഭാഗം വ്യക്തമാക്കിയതായി നഗര മന്ത്രാലയം അറിയിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്തം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഉത്തരവാദിത്തമാണെന്നാണ് സര്‍ക്കാര്‍ വാദം. റാണി ത്സാന്‍സി റോഡിലെ അനജ് മന്തിയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ആദ്യം തീപിടിച്ച കെട്ടിടത്തിന്‍റെ ഉടമയായ റേഹന്‍ എന്നയാളെ ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു.