ന്യൂഡൽഹി:ദേശീയ തലസ്ഥാനത്തെ ശ്മശാനങ്ങളിൽ രേഖപ്പെടുത്തിയ കൊവിഡ് മരണസംഖ്യയും ഡൽഹി സർക്കാർ റിപ്പോർട്ട് ചെയ്ത വൈറസ് മരണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എംസിഡി ആരോപിച്ചു. മെയ് 21 വരെ വൈറസ് പോസിറ്റീവായ 282 ആളുകളെ സംസ്‌കരിച്ചതായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ് പ്രകാശ് അവകാശപ്പെട്ടു. മെയ് 21ന് ഡൽഹി ആരോഗ്യ മന്ത്രലയം പുറത്ത് വിട്ട കണക്ക് പ്രകാരം മരണസംഖ്യ 194 ആണ്. മുനിസിപ്പാലിറ്റി കണക്കുകൾ പ്രകാരം കൊവിഡ് ബാധിച്ച് മരണപ്പെട്ട 309 പേരെ സംസ്കരിച്ചെന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമൽജീത് സെഹ്‌റാവത്ത് പറഞ്ഞു. ശനിയാഴ്ച പുറത്ത് വിട്ട കണക്ക് പ്രകാരം മരണനിരക്ക് 231ആണ്.
കൊവിഡ് ബാധിതരുടെ മരണത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളില്‍ അവ്യക്തതയെന്ന് എംസിഡി - ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ് പ്രകാശ്
മെയ് 21 വരെ വൈറസ് പോസിറ്റീവായ 282 ആളുകളെ സംസ്‌കരിച്ചതായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ് പ്രകാശ് അവകാശപ്പെട്ടു. മെയ് 21ന് ഡൽഹി ആരോഗ്യ മന്ത്രലയം പുറത്ത് വിട്ട കണക്ക് പ്രകാരം മരണസംഖ്യ 194 ആണ്
യഥാർത്ഥ മരണ നിരക്കുകൾ ജനങ്ങള്‍ അറിഞ്ഞാല്‍ ഡൽഹിയിലെ കൊവിഡ് വൈറസ് സ്ഥിതി നിയന്ത്രണവിധേയമാണെന്ന അവകാശവാദം ഇല്ലാതാകുമെന്ന് കെജ്‌രിവാൾ സർക്കാർ ഭയപ്പെടുന്നെന്ന് ജയ് പ്രകാശ് ആരോപിച്ചു. മരണസംഖ്യ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് നഗരസഭ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ സർക്കാർ സമയ ബന്ധിതമായി റിപ്പോർട്ടുകൾ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്മശാനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് 21 വരെ 232 വൈറസ് പോസിറ്റീവ് കേസുകളുടെ മൃതദേഹങ്ങൾ പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് കൊണ്ടുവന്നതായും 68 മൃതദേഹങ്ങൾ സംശയിക്കപ്പെടുന്ന കേസുകളാണെന്നും സൗത്ത് ഡൽഹി മുൻ മേയർ സെഹ്‌റാവത്ത് പറഞ്ഞു.
കൊവിഡ് ബാധിച്ച് മരണപ്പെട്ട 270 പേരുടെ മൃതദേഹങ്ങൾ ശവസംസ്കാരത്തിനായി നിഗംബോഡ് ഘട്ടിലേക്ക് കൊണ്ടുവന്നതായി എൻഡിഎംസി പാനൽ മേധാവി പ്രകാശ് അവകാശപ്പെട്ടു.11 മൃതദേഹങ്ങൾ മംഗോളപുരി മുസ്ലീം ശ്മശാനത്തിലും ഒരു മൃതദേഹം മെയ് 21 ന് രോഹിണിയിലെ ക്രിസ്മസ് സെമിത്തേരിയിലും സംസ്‌കരിച്ചു. കണക്കുകൾ സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാം നിയന്ത്രണത്തിലാണെന്നും സാധാരണ രീതിയിലാണെന്നും സർക്കാർ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ മരണങ്ങൾ വെളിപ്പെടുത്തുന്ന പക്ഷം ആളുകളെ കൂടുതൽ ബോധവാന്മാരാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുമെന്ന് സെഹ്‌റാവത്ത് പറഞ്ഞു. നഗരത്തിലുടനീളം ലോക്ക് ഡൗൺ സുഗമമാക്കുന്നതിനെക്കുറിച്ചും പ്രകാശ് ചോദ്യം ചെയ്തു. ഈ മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടേണ്ട സമയമാണിത്. ഒരു തരത്തിലുള്ള രാഷ്ട്രീയവും അവലംബിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.