ന്യൂഡൽഹി:കിരാരിയിലെ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവരുടെ ചികിത്സാസഹായവും സര്‍ക്കാര്‍ നിര്‍വഹിക്കും.
ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തതില്‍ മൂന്ന് കുട്ടികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. തുണികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തിപിടിത്തമുണ്ടായത്.
ഡിസംബർ എട്ടിന് വടക്കൻ ഡല്‍ഹിയിലെ തിരക്കേറിയ അനാജ്മണ്ഡി പ്രദേശത്ത് നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേർ മരിച്ചതിന് പിന്നാലെയാണ് ഈ അപകടം. ഫയർ ഫോഴ്സിന്‍റെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
കെട്ടിടത്തില്‍ അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതായി അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തമുണ്ടായതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണം നടത്തി വരികയാണെന്നാണ് പൊലീസിന്‍റെ മറുപടി.