ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രേം നഗറില്‍ ഇന്നലെ രാത്രി അജ്ഞാതന്‍ നടത്തിയ വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് അക്രമിയെ തിരിച്ചറിയാനാകുമെന്നും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ വെടിവെയ്പ്പ്; നാല് പേര്‍ക്ക് പരിക്കേറ്റു - delhi four injured in firing incident in prem nagar
തിങ്കളാഴ്ച രാത്രി 10.30 ഓടെ ഡല്‍ഹിയിലെ പ്രേം നഗറിലാണ് വെടിവെയ്പ്പുണ്ടായത്
ഡല്‍ഹിയില്‍ വെടിവെയ്പ്പ്
തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് ആക്രമണമുണ്ടായത്. അക്രമി ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.