ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ട്രെയിൻ- വിമാന സർവീസുകൾ താളെതറ്റിയ നിലയിലാണ്.
മൂടൽമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ- വിമാന സർവീസുകൾ വൈകുന്നു - താളംതെറ്റി
രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ അവസ്ഥയിലാണ്. മൂടൽ മഞ്ഞിനെ തുടർന്ന് ട്രെയിൻ-വിമാന സർവീസുകൾ വൈകുകയാണ്.
ഡൽഹി
ഡൽഹിയിലേക്ക് വരുന്ന 27 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളും വൈകിയാണ് ടേക്ക് ഓഫ് ചെയ്തത്. മൂടൽ മഞ്ഞ് കാരണം റൺവേ കാണാൻ സാധിക്കാത്തതിനെ തുടർന്നാണ് വിമാനങ്ങൾ വൈകി ടേക്ക് ഓഫ് ചെയ്തത്.
അതേസമയം രാജ്യതലസ്ഥാനത്ത് വായു നിലവാരം ഏറ്റവും മോശം അവസ്ഥയിലാണുള്ളത്. ഇന്ന് രാവിലെ ഡൽഹി ലോധി റോഡിലെ എയർ ക്വാളിറ്റി ഇൻഡെക്സ് 216 ആണ് രേഖപ്പെടുത്തിയത്.