ഡല്‍ഹി തീപിടിത്തം; കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് ആർപി സിങ് - അനാജ് മാണ്ഡി അഗ്നിബാധ
56 പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ ചെറിയ റോഡുകള്‍ മാത്രമാണ് ഉള്ളത്.
ന്യൂഡല്‍ഹി:43 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അനാജ് മാണ്ഡി തീപിടിത്തത്തില്‍ ബി.ജെ.പി നേതാവ് ആര്‍.പി സിങ് ദുഖം രേഖപ്പെടുത്തി. അഗ്നിശമന സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ മരണ സംഖ്യ ഉയരില്ലായിരുന്നു. 56 പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ ചെറിയ റോഡുകള്‍ മാത്രമാണ് ഉള്ളത്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ഡ് ഡല്‍ഹിയില്‍ അടക്കം ഇടുങ്ങിയ പാതകളുള്ള ഏറെ സ്ഥലങ്ങളാണുള്ളത്. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കരോള്‍ ബാഗിലും ജാമിയയിലും തീപിടിത്തം ഉണ്ടായിരുന്നു. അന്നെല്ലാം കാര്യങ്ങള്‍ അന്വേഷണത്തില്‍ ഒതുങ്ങിയെന്നും നടപടികള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.