ന്യൂഡല്‍ഹി: അനജ് മന്തിയില്‍ 43 പേര്‍ കൊല്ലപ്പട്ട തീപിടിത്തത്തില്‍ ഫാക്‌ടറി ഉടമ ഒളിവില്‍. ഇയാൾക്കെതിരെ പൊലീസ് സെക്ഷന്‍ 304 പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. റാണി ഝാന്‍സി റോഡിലെ ഫാക്‌ടറി ഉടമയായ രഹാനെതിരെയാണ് പൊലീസ് കേസെടുത്തത്. കൂടുതല്‍ അന്വേഷണങ്ങൾക്കായി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
ഡല്‍ഹി തീപിടിത്തം; ഫാക്‌ടറി ഉടമ ഒളിവില്‍
ഫാക്‌ടറി ഉടമയായ രഹാനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു
ഡല്‍ഹി തീപിടിത്തം; ഫാക്‌ടറി ഉടമ ഒളിവില്‍
ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു ഫാക്‌ടറിയില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങൾക്കായി 15 ഫയര്‍ ടെന്‍ണ്ടറുകൾ സംഭവസ്ഥലത്തെത്തി. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.