ഡൽഹി ആസാദ് ഭവനിൽ തീപിടിത്തം - ഫയർ ഫോഴ്സ്
ആർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാലു മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
ഡൽഹി ആസാദ് ഭവനിൽ തീ പിടിച്ചു
ന്യൂഡൽഹി:ആസാദ് ഭവന്‍റെ രണ്ടാം നിലയിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.53നാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഫയര്‍ ഫോഴ്‌സിന്‍റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. നാലു മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.