24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ രണ്ടാമത്തെ ഭൂചലനം - ഡൽഹി
കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു.
24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ രണ്ടാമത്തെ ഭൂചലനം
ന്യൂഡൽഹി : തലസ്ഥാനത്ത് 2.7 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. ആളപായമോ നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. വടക്കുകിഴക്കൻ വാസിപൂർ പ്രദേശത്താണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു.