ന്യൂഡൽഹി: ഡൽഹിയിൽ മൂന്നാം വട്ടവും വൻ ഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി അധികാരത്തിൽ. 70ല്‍ 63 സീറ്റുകളിലും ആംആദ്‌മി പാര്‍ട്ടിയാണ് മുന്നില്‍. 2015 ലെ ഫലത്തില്‍ നിന്നും 4 സീറ്റ് മെച്ചപ്പെടുത്തി ബിജെപി 7 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരിടത്തുപോലും ലീഡ് നേടാനായിട്ടില്ല.
4.20PM
കെജ്‌രിവാളിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിലെ ജനങ്ങൾ നൽകിയ വിധി അംഗീകരിക്കുന്നു. ബിജെപി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും നദ്ദ.
3.50 PM
അരവിന്ദ് കെജ്‌രിവാളിനെയും ഡൽഹി ജനതയെയും അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രാജ്യം മുന്നോട്ടു കൊണ്ടുപോകാൻ 'മൻ കി ബാത്ത്' അല്ല 'ജൻ കി ബാത്ത്' ആണ് വേണ്ടതെന്ന് ആളുകൾ തെളിയിച്ചുവെന്നും ഉദ്ദവ് താക്കറെ.
3.40 PM
- വോട്ടർമാർക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ.
2.45PM
- ഡൽഹി പട്പട്ഗഞ്ച് മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജയം.
2.15PM
- ഡൽഹി പട്പട്ഗഞ്ച് മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിൽ.
1.45PM
- ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ ആം ആദ്മി പാർട്ടി മുന്നിൽ. അരവിന്ദ് കെജ്‌രിവാളിന്‍റെ ലീഡ് പതിമൂവായിരം കടന്നു.
1.30PM
-
അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിച്ചതിന് ഡൽഹിയിലെ ജനതയ്ക്ക് നന്ദിയെന്ന് പ്രശാന്ത് കിഷോർ.
1.10 PM
-
ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിന് ആം ആദ്മി പാർട്ടിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വർഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്തെന്ന് പിണറായി വിജയൻ. തോൽവിയിൽ നിന്ന് കോൺഗ്രസും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
12.58 PM
-
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വിജയാഹ്ലാദത്തിൽ പടക്കം പൊട്ടിക്കരുതെന്ന് പ്രവർത്തകരോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നിർദേശം. അന്തരീക്ഷ മലനീകരണം ഒഴിവാക്കാനാണ് നടപടി. കെജ്‌രിവാളിന്‍റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്ന് പ്രവർത്തകർ.
12.50 PM
- സീലംപൂർ മണ്ഡലത്തിൽ ഫലം പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുടെ അബ്ദുൽ റഹ്മാന് ജയം.
12.50 PM
-
അരവിന്ദ് കെജ്‌രിവാളിന് ആശംസകളുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിലെ ജനങ്ങൾ ബിജെപിയെ നിരാകരിച്ചു. വികസനത്തിനാണ് ജയം. സിഎഎ, എൻആർസി, എൻപിആർ എന്നിവ തീർച്ചയായും നിരാകരിക്കപ്പെടുമെന്നും മമത ബാനർജി.
12.37 PM
- ഡൽഹി പട്പട്ഗഞ്ച് മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിൽ. കാൽക്കാജിയിൽ ആംആദ്മി നേതാവ് ആതിഷിയും പിന്നിൽ.
12.30 PM
- ഇത് ഹിന്ദുസ്ഥാന്‍റെ വിജയമെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്.
12.10 PM
- മഹാരാഷ്ട്രയിലെ അന്ധേരിയിൽ ആം ആദ്മി പ്രവർത്തകരുടെ വിജയാഹ്ലാദം.
12.06 PM
- അരവിന്ദ് കെജ്‌രിവാളിന് ആശംസകളുമായി കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. ഡൽഹിയിലെ ജനങ്ങൾ വീണ്ടും കെജ്‌രിവാളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്ന് സിന്ധ്യ. ഡൽഹിയെ ഇനിയും സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാൻ കഴിയട്ടെയെന്നും സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.
11:52 AM
- ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്‌ല മണ്ഡലത്തിൽ ബിജെപി മുന്നിൽ.
11:50 AM
- ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡത്തിൽ പിന്നിൽ.