സീലാംപൂർ അക്രമം; മൂന്ന് യുവാക്കളെ ഡൽഹി ക്രൈംബ്രാഞ്ച് വിട്ടയച്ചു
ആദിൽ, ഫൈസാൻ, ഫർമാൻ എന്നിവരെ ആം ആദ്മി പാർട്ടി നേതാക്കളായ അമാനത്തുല്ല ഖാൻ, ഷോയിബ് ഇക്ബാൽ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് വിട്ടയച്ചത്
സീലാംപൂർ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് യുവാക്കളെ ഡൽഹി ക്രൈംബ്രാഞ്ച് വിട്ടയച്ചു
ന്യൂഡൽഹി: സീലാംപൂർ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് യുവാക്കളെ ഡൽഹി ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിട്ടയച്ചു. ആദിൽ, ഫൈസാൻ, ഫർമാൻ എന്നിവരെയാണ് മോചിപ്പിച്ചത്. ആം ആദ്മി പാർട്ടി നേതാക്കളായ അമാനത്തുല്ല ഖാൻ, ഷോയിബ് ഇക്ബാൽ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. സിഎഎ,എൻആർസി പ്രതിഷേധത്തിനിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജാഫർ അബാദ്, സീലാംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ആൺകുട്ടികളെ ദില്ലി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.
Last Updated : Jan 14, 2020, 11:42 AM IST