ഡൽഹിയിൽ 3,726 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - New delhi corona updates
ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,70,374 ആയി
ന്യൂഡൽഹി: സംസ്ഥാനത്ത് 3,726 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,70,374 ആയി. 5,824 പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 108 മരണങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ 9,174 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്. നിലവിൽ 32,885 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം 5,28,315 പേരാണ് ആകെ കൊവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 50,670 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.07 ശതമാനമാണ്.