ഡൽഹിയിൽ 1,674 പേർക്ക് കൂടി കൊവിഡ് - ഡൽഹി കൊവിഡ്
ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 3.15 ശതമാനമാണ്
ഡൽഹിയിൽ 1,674 പേർക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: ഡൽഹിയിൽ 1,674 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 3.15 ശതമാനമാണ്. 63 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 9,706 ആയി ഉയർന്നു. 22,486 പേർ ചികിത്സയിൽ തുടരുന്നു. ഞായറാഴ്‌ച 2706 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,93,924 ആയി ഉയർന്നു. ഞായറാഴ്‌ച 53,207 സാമ്പിളുകൾ പരിശോധിച്ചതായി ഡൽഹി ആരോഗ്യവകുപ്പ് അറിയിച്ചു.